എസ്.പി.ജി സുരക്ഷ ഉദ്യാഗസ്ഥരെ ഉള്‍പ്പെടുത്തി രഹസ്യ ഓപ്പറേഷന്‍ ടീമിനെ നിയോഗിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമാക്കി വെട്ടി ചുരുക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം.
നിലവില്‍ 3000ത്തോളം അംഗങ്ങളാണ് എസ്.പി.ജിയില്‍ സേവനമനുഷ്ടിക്കുന്നത്. ഇത്രയും പേരുടെ സേവനം ഇനി പ്രധാനമന്ത്രിയുടെ സുരക്ഷക്ക് ആവശ്യമില്ല. മറ്റ് രാഷ്ട്ര തലവന്‍മാര്‍ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ഉപയോഗപ്പെടുത്താന്‍ ഒരു ടീമിനെ മാറ്റി വച്ചാല്‍ പോലും ആയിരങ്ങള്‍ അപ്പോഴും ബാക്കിയുണ്ടാകും. വിദഗ്ദ പരിശീലനം കിട്ടിയ ഇവരെയാണ് ഫലപ്രദമായി ഉപയോഗിക്കാന്‍ പോകുന്നത്.
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ കീഴില്‍ പി.എം.ഒ ഓഫീസ് നേരിട്ട് നിയന്ത്രിക്കുന്ന പുതിയ ടീമിനെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തലപ്പത്ത് മിടുക്കരായ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുണ്ടാകും. രാജ്യത്തിനകത്ത് മാത്രമല്ല, പുറത്തും ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് കരുത്ത് പകരുകയാണ് പ്രധാന ലക്ഷ്യം.
റോ, ഐബി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഓപ്പറേഷനുകള്‍ക്കും പുതിയ ടീമിനെ നിയോഗിക്കുമെന്നാണ് സൂചന. ഇന്ത്യക്കെതിരായി പ്രവര്‍ത്തിക്കുന്ന ക്രിമിനലുകളെ വിദേശത്ത് വച്ച് തന്നെ പിടികൂടാനും, രഹസ്യമായി വക വരുത്താന്‍ പോലും ഇത്തരം സംഘങ്ങള്‍ക്ക് ഇനി കഴിയും
അമേരിക്കയുടെ സി.ഐ.എ, ഇസ്രയേലിന്റെ മൊസാദ് തുടങ്ങിയ ഏജന്‍സികള്‍ക്കും സമാനമായ സംവിധാനങ്ങള്‍ ലോകത്ത് മിക്ക രാജ്യങ്ങളിലുമുണ്ട്.
രാജ്യത്തിനകത്തും ഈ’സ്‌പെഷ്യല്‍ ഫോഴ്‌സ് ‘ഇടപെടല്‍ ഇനിയുണ്ടാകും. പ്രത്യേകിച്ച് തീവ്രവാദ കേസുകളില്‍ ‘കടുത്ത’നടപടികള്‍ക്ക് ഇവരെ ഉപയോഗപ്പെടുത്താനാണ് നീക്കം.
തീവ്രവാദികളെ മാത്രമല്ല, കൊടും കുറ്റവാളികളെയും ഏത് സംസ്ഥാനത്ത് കയറിച്ചെന്ന് പിടികൂടാനും കൊലപ്പെടുത്താനും വരെ അധികാരം നല്‍കുന്നതാണിത്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം തന്നെ കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്.
0 Comments