ആത്മകഥയിലെ ആരോപണങ്ങൾ: സിസ്റ്റർ ലൂസി കളപ്പുരക്ക് നേരെ പന്തംകൊളുത്തി പ്രതിഷേധം

ആത്മകഥയിലെ ആരോപണങ്ങൾ: സിസ്റ്റർ ലൂസി കളപ്പുരക്ക് നേരെ പന്തംകൊളുത്തി പ്രതിഷേധം



സിസ്റ്റർ ലൂസി കളപ്പുരക്ക് നേരെ പന്തം കൊളുത്തി പ്രകടനവുമായി കാരായ്ക്കാമല മഠത്തിലേക്ക് ഇടവക വിശ്വാസികളുടെ പ്രതിഷേധം. സിസ്റ്ററുടെ ആത്മകഥ 'കർത്താവിന്റെ നാമത്തിൽ' സഭയെ അപകീർത്തിപെടുത്തുന്നതായി ആരോപിച്ചാണ് പ്രതിഷേധ പ്രകടനവുമായി ഇടവകക്കാർ എത്തിയത്.

വൈകിട്ട് 6 മണിയോടെ കാരയ്ക്കാമല മഠത്തിന് സമീപമെത്തിയ പ്രതിഷേധക്കാർ  സിസ്റ്റർ ലൂസിക്കെതിരെ രൂക്ഷമായ ഭാഷയിൽ മുദ്രാവാക്യങ്ങൾ വിളിച്ചു. സ്ത്രീകളുൾപ്പെടെയുള്ളവർ പ്രതിഷേധക്കാരുടെ സംഘത്തിലുണ്ടായിരുന്നു. മഠത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്തിരുന്നു. സംഭവ സമയത്ത് താൻ മഠത്തിലുണ്ടായിരുന്നതായും തന്നെ അസഭ്യം പറയുന്ന തരത്തിലായിരുന്നു മുദ്രാവാക്യം വിളിയെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു.

സംഭവത്തിൽ മറ്റ് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാവാത്തതുകൊണ്ടും, ഇത് സംബന്ധിച്ച് പരാതി ലഭിക്കാത്തത് കൊണ്ടും പോലീസ് കേസെടുത്തിട്ടില്ല.

Post a Comment

0 Comments