
ചേലക്കര: ടിക് ടോക് പ്രണയം മൂത്ത് കാമുകനെ തേടിയിറങ്ങിയ 25വയസു കാരിയെ നാട്ടുകാര്‍ കുടുക്കി. തൃശൂര്‍ ചേലക്കര പങ്ങാരപ്പിള്ളി സ്വദേശിയായ കാമുകനെ തേടിയാണ് ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിനിയായ യുവതിയെത്തിയത്.
പ്രണയത്തില്‍നിന്നും പിന്മാറാന്‍ ശ്രമിച്ച കാമുകനെ നേരില്‍ കാണാന്‍ ആരോഗ്യ പ്രവര്‍ത്തകയുടെ റോളില്‍ വേഷം മാറി പര്‍ദ്ദ ധരിച്ചെത്തിയ യുവതിയെ സമീപത്തെ സ്ത്രീകളാണ് കുടുക്കിയത്. യുവതിയുമായുള്ള പ്രണയം മടുത്ത വിദ്യാര്‍ഥിയായ ഇരുപത്തൊന്നുകാരന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാതായി. മുമ്പ് സംസാരിച്ചപ്പോഴെല്ലാം യഥാര്‍ഥ പേര് മറച്ചുവച്ചാണ് യുവാവ് കാമുകിയോട് പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടിലെ വിളിപ്പേര് മറ്റൊന്നാണ്.
ഇതറിയാതെ യുവതി പങ്ങാരപ്പള്ളിയിലെത്തുകയും ആരോഗ്യ പ്രവര്‍ത്തകയായി അഭിനയിച്ച് ഡെങ്കിപ്പനിയുടെ സര്‍വെ നടത്തുകയാണെന്നും പറഞ്ഞ് വീടുകള്‍ കയറിയിറങ്ങി. കാമുകന്റെ വീടിന് സമീപമുള്ള വീടുകളില്‍ എത്തിയപ്പോഴാണ് ഇവിടത്തെ സ്ത്രീകള്‍ക്ക് യുവതിയുടെ വേഷവിധാനത്തില്‍ സംശയം തോന്നുകയും െകെകാലുകളില്‍ ക്യൂടെക്‌സ് ഇട്ടത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തത്. തുടര്‍ന്ന് വാര്‍ഡിലെ ആശാ പ്രവര്‍ത്തകയുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു സര്‍വെ നടക്കുന്നില്ലെന്നറിഞ്ഞു.
വേഷം മാറി മോഷ്ടിക്കാന്‍ എത്തിയതാണെന്ന ധാരണയില്‍ നാട്ടുകാരും കൂടി. ഇതിനിടെ ചുരിദാറിനു മുകളില്‍ ധരിച്ച പര്‍ദ്ദ ഊരിമാറ്റി വന്ന ഉദ്ദേശ്യം യുവതി നാട്ടുകാരോട് പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല. അപകടം മണത്തറിഞ്ഞ യുവാവ് ഇതിനിടെ മുങ്ങിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസും സ്ഥലത്തെത്തി.
യുവതി കൊടുത്ത ഫോണ്‍ നമ്പര്‍ പ്രകാരം യുവാവിനെയും പോലീസ് വിളിച്ചു വരുത്തി. ഇതിനിടെ യുവതിയുടെ ബന്ധുക്കളെയും വിളിച്ചു വരുത്തിയ പോലീസ് അനുനയിപ്പിച്ച് ബന്ധുക്കളോടൊപ്പം പറഞ്ഞയച്ചു. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിക്ക് രണ്ടു മക്കളും ഉണ്ട്.
0 Comments