
പെര്‍ള: ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുകയായിരുന്ന പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകനെ കോടതി റിമാന്‍ഡ് ചെയ്തു. പെര്‍ള ആര്‍ളപദവ് ബുള്ളിന്തല കല്ലപദവിലെ കൃഷ്ണനായകി (65)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ ഉദയനെയാണ് (28) കോടതി റിമാന്‍ഡ് ചെയ്തത്. പിതാവിനെ താന്‍ മൂന്ന് തവണ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഉദയന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. പിതാവുമായി ഉദയന്‍ ദിവസവും വഴക്കു കൂടാറുണ്ടായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതോടെയാണ് പ്രകോപിതനായ ഉദയന്‍ കൃഷ്ണനായകിനെ വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. എന്‍ഡോസള്‍ഫാന്‍ ഇരയായ ഉദയന്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതിന് മുമ്പ് കൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഉദയനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
0 Comments