LATEST UPDATES

6/recent/ticker-posts

ആറരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തിമൂന്നുകാരന് പത്ത് വര്‍ഷം കഠിനതടവ്



കാസര്‍കോട്: ആറരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അറുപത്തിമൂന്നുകാരനെ  കോടതി പത്ത് വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിറിന് സമീപം താമസിക്കുന്ന  എച്ച് വി രവീന്ദ്രന്‍ എന്ന സ്വാമിയപ്പ(63)യെയാണ് ജില്ലാ അഡീഷണല്‍  സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എസ്  ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. രവീന്ദ്രനെ നേരത്തെ  കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ചയാണ്  ശിക്ഷ പ്രഖ്യാപിച്ചത്. 2016 മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ആറരവയസുകാരിയെ രവീന്ദ്രന്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്‌സോ നിയമപ്രകാരമാണ് രവീന്ദ്രനെതിരെ കേസെടുത്തിരുന്നത്. അന്നത്തെ ഹൊസ്ദുര്‍ഗ്  സി ഐ യു പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 16 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകളാണ് പരിശോധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

Post a Comment

0 Comments