റോഡ്‌ജോലിക്കിടെ ടാര്‍ ദേഹത്തേക്ക് മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

LATEST UPDATES

6/recent/ticker-posts

റോഡ്‌ജോലിക്കിടെ ടാര്‍ ദേഹത്തേക്ക് മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു


കാസര്‍കോട്: റോഡ് ജോലിക്കിടെ ടാര്‍ ദേഹത്ത് മറിഞ്ഞ്  രണ്ടുതൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ കര്‍ണാടക കൊപ്പളയിലെ സന്തോഷ് (19), ബെള്ളാരയിലെ പ്രവീണ്‍ (28) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച  ഉച്ചയോടെ  ഉപ്പളയ്ക്ക് സമീപം റോഡ് നവീകരണപ്രവൃത്തിക്കിടെയാണ് അപകടമുണ്ടായത്. ടാര്‍ കോരിയെടുക്കുന്നതിനിടെ രണ്ടുപേരുടെയും ദേഹത്ത് മറിയുകയായിരുന്നു. ഇരുവരേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്.  യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതെന്ന പരാതി വ്യാപകമാണ്. റബ്ബര്‍ ഷൂസ് പോലും നല്‍കാതെയാണ് ഇവരെ ടാറിംഗ് ജോലി ചെയ്യിപ്പിക്കുന്നത്.

Post a Comment

0 Comments