
ബദിയടുക്ക: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമം. രക്ഷപ്പെട്ട കുട്ടി അടുത്ത വീട്ടില്‍ അഭയം തേടി. തിങ്കളാഴ്ച വൈകിട്ട് ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗാഡിഗുഡയിലാണ് സംഭവം. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടിയാണ് പ്രകൃതി വിരുദ്ധ പീഡനശ്രമത്തിന് ഇരയായത്. കുട്ടി സ്‌കൂള്‍ വിട്ട ശേഷം ബസ് കയറി ഗാഡിഗുഡയില്‍ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. ഈ സമയം അതുവഴിവന്ന 40 വയസ് പ്രായം തോന്നിക്കുന്ന ആള്‍ ഒരു സ്ഥലത്തേക്ക് പോകാനുള്ള വഴിയറിയില്ലെന്നും കാണിച്ചു തരണമെന്നും കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി അപരിചിതന് വഴികാണിച്ചു കൊണ്ട് റബര്‍ തോട്ടത്തിലൂടെ നടന്നു പോകുന്നതിനിടെ ആള്‍താമസമില്ലാത്ത വീട്ടിലെത്തിയപ്പോള്‍ അല്‍പസമയം വിശ്രമിക്കണമെന്ന് പറഞ്ഞ് ഇയാള്‍ അകത്ത് കയറി. കുട്ടിയെയും അകത്തേക്ക് ക്ഷണിച്ചു. കുട്ടി വീട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ അപരിചിതന്‍ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ബഹളം വെച്ച് ഇയാളുടെ പിടിയില്‍ നിന്ന് കുതറിയോടുകയും അടുത്ത വീട്ടില്‍ അഭയം തേടുകയും ചെയ്തു. ഈ വീട്ടുകാര്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിദ്യാര്‍ഥിയുടെ മൊഴിയെടുക്കുകയും തുടര്‍ന്ന് ബദിയടുക്ക പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
0 Comments