ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.

ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.



കാഞ്ഞങ്ങാട്: ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ ബംഗളൂരുവില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.  ഒക്ടോബര്‍ 29ന് പാറപ്പള്ളി ഗുരുപുരത്താണ് അപകടമുണ്ടായത്. ഇടിച്ചിട്ട ശേഷം കടന്നു പോയ ടാക്‌സി കാര്‍ ആണ് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തില്‍ അമ്പലത്തറ സ്വദേശികളായ അനീഷ്, കൃഷ്ണന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സി സി ടി വി പരിശോധന വിവിധ  ഭാഗങ്ങളിലായി നടത്തുന്നതിനിടയിലാണ് കാര്‍  തിരിച്ചറിഞ്ഞത്. അമ്പലത്തറ എസ് ഐ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബംഗളൂരുവിലെത്തി കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

0 Comments