
കുമ്പള: മകളുടെ വിവാഹം കഴിഞ്ഞ് പതിമൂന്നാം ദിവസം പിതാവ് മരിച്ചു. കുമ്പള ബത്തേരിയിലെ സലാം (55) ആണ് മരിച്ചത്. സലാമിന്റെ മകള്‍ ജാസ്മിനയുടെ വിവാഹം കഴിഞ്ഞ നവംബര്‍ 30ന് നടന്നിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അസുഖത്തെ തുടര്‍ന്ന് സലാമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. ഏറെകാലമായി ഗള്‍ഫിലുണ്ടായിരുന്ന സലാം മകളുടെ വിവാഹത്തിന് വേണ്ടി ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: ജമീല. മറ്റുമക്കള്‍: ജംഷീദ്, ജാസിര്‍, ജുനൈദ്. മരുമകന്‍: സലീല്‍. മയ്യത്ത് കുമ്പള ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
0 Comments