കേരളത്തിലും കര്‍ണാടകയിലും കോടികളുടെ വിസതട്ടിപ്പ്; പിതാവും രണ്ടു മക്കളും റിമാന്‍ഡില്‍

LATEST UPDATES

6/recent/ticker-posts

കേരളത്തിലും കര്‍ണാടകയിലും കോടികളുടെ വിസതട്ടിപ്പ്; പിതാവും രണ്ടു മക്കളും റിമാന്‍ഡില്‍

കാഞ്ഞങ്ങാട്;  കേരളത്തിലും കര്‍ണാടകയിലുമായി കോടികളുടെ വിസ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പിതാവിനെയും മക്കളെയും കോടതി റിമാന്‍ഡ് ചെയ്തു. കര്‍ണാടക പുത്തൂര്‍ പടീലിലെ ഡെന്നീസ് (66), മക്കളായ വീണ റോഡ്രിഗസ് (30), ഫ്രാന്‍സിസ് റോഡ്രിഗസ് (22) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാന്‍ഡ്  ചെയ്തത്. കഴിഞ്ഞ ദിവസം ബേക്കല്‍ എസ് ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൈസൂര്‍ വി പി പുരം വൃന്ദാവനടുത്ത ഫഌറ്റില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിന്റെ സൂത്രധാരനായ എസ് എ  അനീസ് എന്ന ജോണ്‍ ബെന്‍ഹര്‍ ഡിസൂസ (40) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കേസിലെ പ്രതികളില്‍ ഒരാളായ വീണയുടെ ഭര്‍ത്താവാണ് അനീസ്. ഇംഗ്ലണ്ടിലെ വിവിധ കമ്പനികളിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് കേരളത്തിലും കര്‍ണാടകയിലുമായി തട്ടിപ്പ് നടത്തിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. 2018 ആഗസ്റ്റില്‍ വിസക്കായി പള്ളിക്കര സ്വദേശി തരുണന്‍ 8ലക്ഷം രൂപ നല്‍കിയിരുന്നു. നിശ്ചിത തീയതി കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ സംഘം മുങ്ങിയതായി വ്യക്തമായി. ഇതേ തുടര്‍ന്ന് തരുണന്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുക്കുകയായിരുന്നു.

Post a Comment

0 Comments