
ബദിയടുക്ക: 15 കാരനെ പ്രകൃതി വിരദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാഡിഗുഡ്ഡ ചെക്കത്തടി കുഞ്ഞി മൂലയിലെ അബ്ദുല്‍ ഷെരീഫിനെയാണ് (40) ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 9ന് വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിയെ ഷെരീഫ് ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടി രക്ഷപ്പെട്ട കുട്ടി അടുത്ത വീട്ടില്‍ അഭയം തേടുകയാണുണ്ടായത്. കുട്ടിയുടെ പരാതിയില്‍ ഷെരീഫിനെതിരെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. വിദ്യാര്‍ഥിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം കോടതി രേഖപ്പെടുത്തിയിരുന്നു.
0 Comments