വിഷരഹിത വിഭവമൊരുക്കാന്‍ മുട്ടുന്തലയിലെ കുട്ടികള്‍

LATEST UPDATES

6/recent/ticker-posts

വിഷരഹിത വിഭവമൊരുക്കാന്‍ മുട്ടുന്തലയിലെ കുട്ടികള്‍



കാഞ്ഞങ്ങാട്: ഹരിത കേരളം മിഷന്റെ ഭാഗമായി നടത്തുന്ന സ്ഥാപനതല പച്ചക്കറി കൃഷി അജാനൂര്‍ കൃഷിഭവന്റെ സഹായത്തോടെ മുട്ടുന്തല എ.എല്‍.പി സ്‌കൂളില്‍ ആരംഭിച്ചു .വിദ്യാലയത്തിന്റെ പരിസരത്ത് അഞ്ച്  സെന്റ് സ്ഥലത്ത് കപ്പ,  വെള്ളരി, മത്തന്‍, പയര്‍ എന്നിവയും ഗ്രോബാഗില്‍ തക്കാളി, വഴുതിന, കോളി ഫ്‌ലവര്‍ , പച്ചമുളക് എന്നിവയും കൃഷി ചെയ്യും.വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് വിഷരഹിത വിഭവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്.അജാനൂര്‍ കൃഷിഭവനിലെ കൃഷി അസിസ്റ്റന്‍ന്റ് സി വി പ്രിയേഷ് ഉദ്ഘാടനം ചെയ്തു. എ രതീഷ് കൃഷിരീതികളെക്കുറിച്ച് വിശദീകരിച്ചു. മദര്‍ പി ടി എ പ്രസിഡണ്ട് കെ സുജിത  ,പ്രഥമാധ്യാപിക എം  ഗീത ,  എ.കെ ഷീബ,  എംലത , ബാപ്പു ഷക്കീല്‍ , നമിത, ചിത്ര, സെല്‍മത്ത് , നൂര്‍ജഹാന്‍, സെറീന എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments