LATEST UPDATES

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍


ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍. പതിമൂന്നും പതിനാലും വയസുള്ള പേരക്കുട്ടികളെയാണ് വിജയലക്ഷ്മി എന്ന മുത്തശ്ശി വില്‍പന നടത്തിയത്. ചെന്നൈയിലെ തിരുവാരൂരിലാണ് സംഭവം. പെണ്‍കുട്ടികളെയാണ് വിജയലക്ഷ്മി എന്ന മുത്തശ്ശി വിറ്റത് എന്നാണ് പൊലീസ് പറയുന്നത്.

കുട്ടികളുടെ മാതാപിതാക്കള്‍ അറിയാതെയായിരുന്നു കച്ചവടം. കുട്ടികളുടെ പിതാവ് കൂലിതൊഴിലാളിയും, അമ്മ മാനസിക പ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീയുമാണ്.സാമ്പത്തിക പ്രയാസം നേരിട്ടതിനെ തുടര്‍ന്നാണു കുട്ടികളെ വിറ്റതെന്നും മുത്തശ്ശി വിജയലക്ഷ്മി മൊഴി നല്‍കിയതായി അന്വേഷണ സംഘം പറഞ്ഞു.

തിരുപ്പൂരിലെ ഒരു ഫാക്ടറിയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ പൊലീസ് ചൈല്‍ഡ് ലൈനിന് ഏല്‍പ്പിച്ചു.കഴിഞ്ഞ നവംബര്‍ 20ന് ആണു കുട്ടികളെ കാണാതായത്. ഇടനിലക്കാരന്‍ മുഖേന ഓരോ കുട്ടിക്കും 10,000 രൂപവീതം വാങ്ങിയാണു വില്‍പന നടത്തിയത്.

പിന്നീട് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ബാലവേല നിരോധന നിയമപ്രകാരം വിജയലക്ഷ്മിക്കും ഇടനിലക്കാര്‍ക്കും എതിരെ കേസെടുത്തു.

Post a Comment

0 Comments