മുട്ടുന്തല മഖാമിൽ ജനത്തിരക്കേറുന്നു; ഇന്ന് നൗഷാദ് ബാഖവി പ്രഭാഷണം നടത്തും

മുട്ടുന്തല മഖാമിൽ ജനത്തിരക്കേറുന്നു; ഇന്ന് നൗഷാദ് ബാഖവി പ്രഭാഷണം നടത്തും


കാഞ്ഞങ്ങാട് : ചരിത്ര പ്രസിദ്ധമായ  മുട്ടുന്തല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന  ഹസ്രത്ത് ശൈഖ് ഇസ്ഹാഖ് വലിയുള്ളാഹി (നമ) യുടെ  നാമധേയത്തിൽ വർഷംതോറും നടത്തിവരാറുള്ള  ഉറൂസിന് ജനത്തിരക്കേറുന്നു. ദിവസേന ദൂര ദിക്കുകളിൽ നിന്നുപോലും നിരവധിയാളുകളാണ് ഉറൂസിലേക്ക് എത്തിച്ചേരുന്നത്. ഇന്ന് രാത്രി   ഇഷാ നിസ്കാരാനന്തരം എ എം നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തും. നാളെ 15 ഞായറാഴ്ച ഹാഫിള് കുമ്മനം നിസാമുദ്ധീൻ അസ്ഹരി പ്രഭാഷണം നടത്തും. ഡിസംബർ 16 ളുഹ്ർ  നിസ്കാരാനന്തരം മൗലീദ്  പാരായണവും ദുആ മജ്‌ലിസിനും ശൈഖുന മൂര്യാട് ഉസ്താദ് നേതൃത്വം നൽകും. അസർ നിസ്കാരാനന്തരം ആയിരങ്ങൾക്ക് അന്നദാനം നൽകുന്നതോടെ കൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.

Post a Comment

0 Comments