
കാഞ്ഞങ്ങാട്: വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ ഒടയംചാല്‍ ചെന്തളത്തെ ബിജു-സെലീന ദമ്പതികളുടെ മകന്‍ അഭിജിത്ത്(18)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് തെക്കുഭാഗത്തെ ട്രാക്കിലാണ് അഭിജിത്തിനെ മരിച്ച നിലയില്‍ കണ്ടത്. കോഴിക്കോട്ട് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്ന അഭിജിത്ത് ഒരു സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞ് തലേദിവസം വൈകുന്നേരം വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മരണവിവരമറിഞ്ഞത്. സഹോദരി: ആര്‍ജ.
0 Comments