LATEST UPDATES

6/recent/ticker-posts

കോളജ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍


മഞ്ചേശ്വരം: കോളജ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഉളിക്കല്‍ അരിക്കല്‍ ഹൗസ് വെട്ടംകടയിലെ എം പി ജോയി(43)യെയാണ ് മഞ്ചേശ്വരം പോലീസ്  അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പ് മജിര്‍പള്ള സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിയുമായ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാളാണ് ജോയി. കോളജിലേക്ക് പോകാന്‍ വേണ്ടി വീടിന് സമീപത്ത് കൂടി സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാര്‍ സ്‌കൂട്ടറിന് കുറുകെ ഇട്ട് അഞ്ചംഗ സംഘം സിദ്ധിഖിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മംഗളൂരു എയര്‍പോര്‍ട്ട് റോഡരികിലെ ഒരു കെട്ടിടത്തില്‍ അഞ്ചു ദിവസത്തോളം തടങ്കലില്‍ വെച്ചതിന് ശേഷമാണ് വിദ്യാര്‍ഥിയെ സംഘം വിട്ടയച്ചത്.
പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ ചൊല്ലി ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോക സംഘമാണ് തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.  പണം നല്‍കിയതിന് ശേഷമാണ് സിദ്ധിഖിനെ വിട്ടയച്ചത്. ഈ കേസില്‍ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവരെ കുറിച്ചും വാഹനത്തെ കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്. മഞ്ചേശ്വരം എസ് ഐ എ ബാലേന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഗസ്റ്റിന്‍ തമ്പി, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments