കോടോം-ബേളൂരില്‍ റോഡ് പിളര്‍ന്ന് താഴ്ന്നു; ഗതാഗതം നിര്‍ത്തിവെച്ചു
Saturday, December 14, 2019
കാഞ്ഞങ്ങാട്: കോടോം -ബേളൂര്‍ പഞ്ചായത്തിലെ കുന്നും വയല്‍ പാറക്കല്ലില്‍ റോഡ് പിളര്‍ന്ന് വലിയ കുഴി രൂപപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 15 മീറ്ററോളം നീളത്തില്‍ റോഡില്‍ വിള്ളല്‍ വീണിട്ടുണ്ട്. റോഡിന്റെ പകുതിഭാഗം താഴ്ന്ന കിടക്കുകയാണ്. കുന്നുംവയലില്‍ നിന്നും കുഞ്ഞു കൊച്ചിയിലേക്ക് പോകുന്ന റോഡാണിത്. സംഭവത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. റോഡ് ഇനിയും വിണ്ടു കീറുമോയെന്ന സംശയത്തെ തുടര്‍ന്ന് ആളുകള്‍ ഈ ഭാഗത്ത് പോകുന്നത്ിന് നിയന്ത്രണമേര്‍പ്പെടുത്തി. അടിഭാഗത്ത് വലിയ തുരങ്കം രൂപപ്പെട്ടിട്ടുണ്ട്. ഒരു ഭാഗത്ത് കൂടി വെള്ളവും ഒഴുകി പോകുന്നതിനാല്‍ ഇനിയും മണ്ണിടിച്ചിലുണ്ടാകുമെന്നആമ് ആശങ്ക. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി. ജില്ല അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
0 Comments