
ബദിയടുക്ക: തലയുടെ വലിപ്പമുള്ള മാംസ പിണ്ഡവുമായി പിറന്ന കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. ബെള്ളൂര്‍ കിന്നിംഗാറിലെ ലോകനാഥ ആചാര്യയുടെ ഭാര്യ ചന്ദ്രകല ജന്മം നല്‍കിയ പെണ്‍കുഞ്ഞിനെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. മാംസ പിണ്ഡം നീക്കം ചെയ്തു. കുഞ്ഞ് ഇപ്പോള്‍ സുഖമായിരിക്കുകയാണ്. കാസര്‍കോട് ജനറല്‍ ആശുപപത്രിയിലാണ് മാംസ പിണ്ഡത്തോടെ കുഞ്ഞ് പിറന്നത്. രണ്ട് തലയുള്ള പെണ്‍കുഞ്ഞ് പിറന്നുവെന്നാണ് പ്രചാരണമുയര്‍ന്നിരുന്നത്. എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണെന്ന് പ്ിന്നീട് വ്യക്തമായി.
0 Comments