പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് 50 പേര്‍ക്കെതിരെ കേസ്
Saturday, December 14, 2019
ബദിയടുക്ക: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആസിഫ്, കലന്തര്‍ ഷാഫി, ഇഖ്ബാല്‍, ഷാഫി തുടങ്ങി 50 പേര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ട് ബദിയടുക്ക ടൗണിലാണ് മുസ്ലീം ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. പോലീസ് അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നാണ് കേസ്. പ്രകടനം നടന്നു കൊണ്ടിരിക്കുമ്പോള്‍ പോലീസ് ജീപ്പ് ഇടയിലൂടെ വെട്ടിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. പോലീസ് പ്രകടനം തടയാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പ്രതിഷേധക്കാര്‍ രംഗത്തു വന്നതോടെ വാക്ക് തര്‍ക്കവുമുണ്ടായി. പോലീസും പ്രകടനത്തില്‍ പങ്കെടുത്തവരും തമ്മില്‍ ചെറിയ തോതില്‍ ഉന്തും തള്ളും നടന്നിരുന്നു.
0 Comments