
ആദൂര്‍: കവര്‍ച്ച ചെയ്ത ഒരു സ്വര്‍ണമാല കൂടി തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു. മുളിയാര്‍ സ്വദേശിനിയുടെ തട്ടിയെടുക്കപ്പെട്ട രണ്ടര പവന്റെ സ്വര്‍ണമാല കര്‍ണ്ണാടക കടബയിലെ ജ്വല്ലറിയില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. റിമാന്‍ഡല്‍ കഴിയുകയായിരുന്ന പ്രതി സുള്ള്യ ഗാന്ധിനഗറിലെ ജി ബഷീറിനെ ആദൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ മുളിയാറിലെ സുശീലയുടെ മാല കടബയിലെ ജ്വല്ലറിയില്‍ വില്‍പ്പനനടത്തിയതായി സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആദൂര്‍ പോലീസ് ബഷീറിനെയും കൊണ്ട് കടബയിലെ ജ്വല്ലറിയിലെത്തി തെളിവെടുപ്പ് നടത്തുകയും മാല കണ്ടെടുക്കുകയുമായിരുന്നു. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍ സാവിത്രിയുടെ സ്വര്‍ണമാലയും ബഷീര്‍ തട്ടിയെടുത്തിരുന്നു. ഈ മാല കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാനത്തൂര്‍ മുച്ചിരകുളത്തെ ലളിതയുടെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ബഷീറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ റിമാന്‍ഡ് നീട്ടിയിട്ടുണ്ട്.
0 Comments