
ബദിയടുക്ക: പൂട്ടിയിട്ട വീടിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് കാല്‍ ലക്ഷം രൂപയും എ ടി എം കാര്‍ഡും കവര്‍ന്നു. ബന്‍പത്തടുക്ക കല്ലച്ചേരിയിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇബ്രാഹിം ഗള്‍ഫിലാണ്. ശനിയാഴ്ച വൈകിട്ട് ഇബ്രാഹിമിന്റെ ഭാര്യ സുഹ്‌റയും മക്കളും വീട് പൂട്ടി സുഹ്‌റയുടെ മാതാവിന്റെ വീട്ടില്‍ പോയതായിരുന്നു.ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തിയതോടെ പിന്‍വശത്തെ വാതിലും സ്റ്റെയര്‍കെസിന് മുകളിലെ വാതിലും തകര്‍ത്ത നിലയില്‍ കണ്ടെത്തി. സുഹ്‌റയും മക്കളും അകത്ത് കയറി പരിശോധിച്ചപ്പോള്‍ അലമാര കുത്തിപ്പൊളിച്ച് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയിലുണ്ടായിരുന്ന 25,000 രൂപയും എ ടി എം കാര്‍ഡും മോഷണം പോയതായി വ്യക്തമായി. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. രാത്രി ഉക്കിനടുക്കയില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ ഇബ്രാഹിമിന്റെ വീട്ടു പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കര്‍ണാടക രജിസ്‌ട്രേഷനുള്ള ഒരു ബൈക്ക് നിര്‍ത്തിയിട്ടതായി കണ്ടിരുന്നു. ഈ ബൈക്കില്‍ വന്നവരാകാം കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.
0 Comments