ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ തെറ്റി പാളത്തില്‍ കുടുങ്ങി യുവാവിന് പരുക്ക്

LATEST UPDATES

6/recent/ticker-posts

ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ തെറ്റി പാളത്തില്‍ കുടുങ്ങി യുവാവിന് പരുക്ക്കാഞ്ഞങ്ങാട്;  ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ തെറ്റി പാളത്തില്‍ കുടുങ്ങി കാസര്‍കോട് സ്വദേശിയായ യുവാവിന് പരുക്കേറ്റു. കാസര്‍കോട് കരിവേടകത്തെ നവീന്‍ ബാബുവിനാണ് (20) പരുക്കേറ്റത്.ഞായറാഴ്ച  വൈകിട്ട് പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. എറണാകുളത്തേക്കുള്ള പാലരുവി എക്‌സ്പ്രസില്‍ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നവീനും സുഹൃത്ത് ജോയലും ടിക്കറ്റെടുത്ത് വരുന്നതിനിടെ ട്രെയിന്‍ നീങ്ങിയതിനാല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് ഓടിക്കയറുന്നതിനിടെ കാല്‍ തെറ്റി പാളത്തിനും ചക്രങ്ങള്‍ക്കുമിടയില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ കമ്പിയില്‍ നിന്നുള്ള പിടി നവീന്‍ വിടാതിരുന്നതിനാല്‍ താഴേക്ക് വീണില്ല. അല്പം നീങ്ങിയ വണ്ടി പിന്നീട് ചെയിന്‍ വലിച്ച് നിര്‍ത്തുകയായിരുന്നു. കാലുകള്‍ക്ക് പരുക്കേറ്റ നവീനെ റെയില്‍വേ പോലീസും യാത്രക്കാരും ചേര്‍ന്നാണ് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. നവീന്‍ സുഹൃത്തിനൊപ്പം എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ അഭിമുഖത്തിന് പോകാനാണ് പാലക്കാട്ടെത്തിയത്.

Post a Comment

0 Comments