
മഞ്ചേശ്വരം:ഉപ്പളയില്‍ റെയില്‍വേ ഗേറ്റ് വീണതിനെ തുടര്‍ന്ന് ടോറസ് ലോറി പാളത്തില്‍ കുടുങ്ങി. ഈ സമയം വരികയായിരുന്ന ട്രെയിന്‍ സിഗ്‌നല്‍ നല്‍കി നിര്‍ത്തിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ ഉപ്പള റെയില്‍വേ ഗേറ്റിനടുത്താണ് സംഭവം. മഞ്ചേശ്വരം ഹാര്‍ബറിലേക്ക് പണിസാധനങ്ങളുമായി പോകുകയായിരുന്ന ടോറസ് ലോറി ഉപ്പള റെയില്‍വേ ഗേറ്റ് കടന്നു പോകുന്നതിനിടെ ഗേറ്റ് ലോറിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ ലോറി പാളത്തില്‍ കുടുങ്ങുകയാണുണ്ടായത്. ഈ സമയം മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ കുമ്പളയിലെത്തിയിരുന്നു. ലോറി പാളത്തില്‍ കുടുങ്ങിയത് സംബന്ധിച്ച് സിഗ്‌നല്‍ നല്‍കിയതോടെ ട്രെയിന്‍ കുമ്പള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ലോറി പാളത്തില്‍ നിന്ന് തള്ളിമാറ്റിയതോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. റെയില്‍വേ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാകാന്‍ ഇടവരുത്തിയത്.
0 Comments