മുന്‍കൂറായി നോട്ടീസ് നല്‍കാത്ത ഹര്‍ത്താല്‍ നിയമവിരുദ്ധം: ജില്ലാ പോലീസ് മേധാവി

LATEST UPDATES

6/recent/ticker-posts

മുന്‍കൂറായി നോട്ടീസ് നല്‍കാത്ത ഹര്‍ത്താല്‍ നിയമവിരുദ്ധം: ജില്ലാ പോലീസ് മേധാവി



കാസർകോട്: ഡിസംബര്‍ 17ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍, ചില പത്രമാധ്യമങ്ങളില്‍ കൂടിവ്യാപമായി പ്രചരിക്കുന്നുണ്ട്..ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന് 2019 ജനുവരി ഏഴിലെ ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.നിലവില്‍ യാതൊരു സംഘടനയും ഔദ്യോഗിമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നല്‍കിയിട്ടില്ല.അതിനാല്‍  ഈ ഹര്‍ത്താല്‍  നിയമവിരുദ്ധമാണ്. ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയോ, അനുകൂലിക്കുകയോ ചെയ്താല്‍ അതിന്റെ എല്ലാ നഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം ഈ സംഘടനകളുടെ ജില്ലാ നേതാക്കള്‍ക്കായിരിക്കുമെന്നും അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് അറിയിച്ചു.ഇന്ന് സംസ്ഥാന വ്യാപകമായി  നഗരസഭ/പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.  ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടാവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കൂടി ഈ സംഘടനകളുടെ നേതാക്കള്‍ ഉത്തരവാദികളായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Post a Comment

0 Comments