മംഗളൂരുവിലെ ആക്രമണത്തിന് പിന്നില്‍ മലയാളികളെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

മംഗളൂരുവിലെ ആക്രമണത്തിന് പിന്നില്‍ മലയാളികളെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി



ബെംഗളൂരു: മംഗളൂരുവിലെ ആക്രണമങ്ങള്‍ക്ക് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ വ്യാഴാഴ്ച മംഗളൂരുവില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടിയെടുക്കുമെന്ന് ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. മംഗളൂരുവിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്നെത്തിയവര്‍ക്ക് അക്രമത്തില്‍ പങ്കുണ്ട്. അവര്‍ പോലീസ് സ്റ്റേഷന് തീയിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രക്കാനാണ് പോലീസ് ബലംപ്രയോഗിച്ചത്.-ബൊമ്മൈ പറഞ്ഞു.

Post a Comment

0 Comments