ഓണ്‍ലൈന്‍ സെമിനാര്‍ നാളെ

ഓണ്‍ലൈന്‍ സെമിനാര്‍ നാളെ



കാസർകോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സ്പീച്ച് ആന്‍ഡ് ഹെയറിങ്ങും  (നിഷ്),സംസ്ഥാന സാമൂഹ്യ നീതിവകുപ്പും സംയുക്തമായി  സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍ നാളെ(ഡിസംബര്‍ 21) നടത്തും. സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികളുടെ പ്രവര്‍ത്തനശേഷി സുഗമമാക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍. ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കളക്ടറേറ്റിലെ ഡി ബ്ലോക്ക് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന  ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് -04994 256990, 8547562024

Post a Comment

0 Comments