LATEST UPDATES

6/recent/ticker-posts

ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി പ്രവര്‍ത്തനം പുരോഗതിയില്‍




കാസർകോട്: ഹരിത കേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനത്തടി, പള്ളിക്കര, കളളാര്‍, കാറഡുക്ക, ബദിയടുക്ക ,പൈവളിഗെ ,പഞ്ചായത്തുകളിലെ തുമ്പോടി - ചാമുണ്ഡിക്കുന്ന് തോട്,ആലക്കോട് - പള്ളത്തിങ്കാല്‍ തോട്, കള്ളാര്‍ തോട്, കാര്‍ലെ പണിയതോട്, പെര്‍ഡാലപ്പുഴ, സ്വര്‍ണ്ണഗിരി തോട് എന്നിവയുടെ പുനരുജജീവനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേയും ഏതെങ്കിലുമൊരു നീര്‍ച്ചാല്‍ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ, സമഗ്രമായ ജലസംരക്ഷണം, കൃഷി വ്യാപനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ തലങ്ങളിലുള്ള ജനകീയ കൂട്ടായ്മകളിലൂടെ  നീര്‍ച്ചാലുകള്‍  ജീവസ്സുറ്റതാക്കാനുള്ള പ്രവര്‍ത്തനമാണ് ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ ,ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പുനരുജജീവന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഡിസംബര്‍ 22 നകം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ അറിയിച്ചു.

Post a Comment

0 Comments