'അരയാൽ സെവൻസ്' ഫുട്‍ബോൾ ടൂർണമെന്റിന് പ്രൗഢമായ തുടക്കം

'അരയാൽ സെവൻസ്' ഫുട്‍ബോൾ ടൂർണമെന്റിന് പ്രൗഢമായ തുടക്കം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഫുട്ബാൾ ആരവം ഉയർന്നു, എം.എഫ്.എ അംഗീകൃത  'അരയാൽ സെവൻസ്' ഫുട്‍ബോൾ ടൂർണമെന്റിന് പ്രൗഢമായ തുടക്കം . അതിഞ്ഞാൽ തെക്കേപ്പുറം ഡോ. മൻസൂർ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലാ കളക്ടർ ഡോ : സജിത്ത് ബാബു ഐ.എ.എസ് ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ എം.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. എം.എഫ്.എ. പ്രസിഡന്റ് സയ്യിദ് ഗാന്ധി പതാക ഉയർത്തി.  കുഞ്ഞാമദ് ഹാജി സി പാലക്കി, മുഹമ്മദ് കുഞ്ഞി പാലക്കി, ഹുസൈൻ പാലാട്ട്, ഹമീദ്  ചേരക്കാടത്ത്, പി. അബ്ദുൽ കരീം, സേഫ് ലൈൻ അബൂബക്കർ, ശംസുദ്ധീൻ മാണിക്കോത്ത്, അരവിന്ദൻ മാണിക്കോത്ത്, എ . ഹമീദ് ഹാജി, തെരുവത്ത് മൂസ ഹാജി, പി.എം. ഫാറൂഖ് ഹാജി, ഖാലിദ് അറബിക്കാടത്ത്,പി.എം.എ റഹ്‌മാൻ പള്ളിക്കര, ശംസുദ്ധീൻ പാലക്കി,  അബ്ദുല്ല ഹാജി ജിദ്ദ, മട്ടൻ മൊയ്തീൻ കുഞ്ഞി, എലൈറ്റ് മൊയ്തീൻ കുഞ്ഞി,  ഫസലു കെ.കെ., ചോട്ടാ അഷറഫ്, വൺ ഫോർ അഹമ്മദ്, ഹിശാം രാമന്തളി,  എന്നിവർ സംബന്ധിച്ചു. മട്ടൻ മുഹമ്മദ് കുഞ്ഞി സ്വാഗതവും ഷൗക്കത്ത് കോയാപ്പള്ളി നന്ദിയും പറഞ്ഞു.
എൻ,എഫ്,സി അജാനൂരും ബ്ളാക് ആന്റ് വൈറ്റ് കോഴിക്കോടും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ പെനാൽട്ടി ഷൂട്ട്ഔട്ടിൽ  ബ്ളാക് ആന്റ് വൈറ്റ്  കോഴിക്കോട് ജേതാക്കളായി.

Post a Comment

0 Comments