ദക്ഷിണ കര്‍ണാടകയില്‍ കര്‍ഫ്യൂ ഞായറാഴ്ച്ച അര്‍ദ്ധരാത്രി വരെ നീട്ടി; കാസര്‍കോട്ടേക്കുള്ള കര്‍ണാടക ട്രാന്‍സ് പോര്‍ട്ട് ബസുകള്‍ ഓട്ടം നിര്‍ത്തി

LATEST UPDATES

6/recent/ticker-posts

ദക്ഷിണ കര്‍ണാടകയില്‍ കര്‍ഫ്യൂ ഞായറാഴ്ച്ച അര്‍ദ്ധരാത്രി വരെ നീട്ടി; കാസര്‍കോട്ടേക്കുള്ള കര്‍ണാടക ട്രാന്‍സ് പോര്‍ട്ട് ബസുകള്‍ ഓട്ടം നിര്‍ത്തി



മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കര്‍ണാടകയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍  നടന്നുവരുന്ന ഹര്‍ത്താല്‍ പൂര്‍ണം. മേഖല കനത്ത പോലീസ് വലയത്തിലായതിനാല്‍ കാര്യമായ അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നിരുന്നു.  സ്വകാര്യ ബസുകളുംകെ എസ് ആര്‍ ടി സി ബസുകളും ഓടിയില്ല.  ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തത്തിയത്. പോലീസിന്റെ വെടിയേറ്റ രണ്ട് പേര്‍ മരിച്ചതോടെ മംഗളൂരുവില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ കര്‍ഫ്യൂ ഞായറാഴ്ച്ച അര്‍ദ്ധരാത്രി വരെ നീട്ടിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രാന്‍സ് പോര്‍ട്ട് ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചു. മംഗളൂരു ബന്തറിലെ ജലീല്‍ ബന്ദക് (49), കുദ്രോളി സ്വദേശി നൗഷീന്‍ (23) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ടുണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഒരാള്‍ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 20 പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. മംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്നലെ അവധി നല്‍കി.  മംഗളൂരു നഗരം പൂര്‍ണ്ണമായും പോലീസ് നിരീക്ഷണത്തിലാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ പി എസ് ഹര്‍ഷയുടെ മേല്‍നോട്ടത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments