LATEST UPDATES

6/recent/ticker-posts

പരിസ്ഥിതി പ്രവര്‍ത്തകന്റെ വീടാക്രമിച്ചു



 കാഞ്ഞങ്ങാട്: റാണിപുരത്ത് പരിസ്ഥിതി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം.  റാണിപുരം വനസംരക്ഷണ സമിതി പ്രസിഡണ്ടും പരിസ്ഥിതി പ്രവര്‍ത്തകനുമായ എസ് മധുസൂദനന്റെ  വീടിന് നേരെയാണ് ആക്രമണമു ണ്ടായത്. ജനല്‍ പാളികള്‍ പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. നാലു കസേരകള്‍, സ്റ്റൂളുകള്‍, വീട്ടുപകരണങ്ങള്‍  തുടങ്ങിയവയും  തകര്‍ത്തിട്ടുണ്ട്. മധുസൂദനനും കുടുംബവും നാലുദിവസമായി വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് വീട് തകര്‍ത്ത നിലയില്‍ കണ്ടത്. രാജപുരം  പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments