ആശുപത്രിപരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ന്നു

ആശുപത്രിപരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ന്നു



കാസര്‍കോട്:  ജനറല്‍ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന  ബൈക്ക് കവര്‍ച്ച ചെയ്തു. കൊട്ടോടി പാലപ്പുഴ തൈവളപ്പ് സ്വദേശിയും ജനറല്‍ ആശുപത്രിയിലെ ഇലക്ട്രീഷ്യനുമായ കെ ടി ഹരീഷിന്റെ പുത്തന്‍ ഇരുചക്രവാഹനമാണ്  മോഷണം പോയത്. ഇക്കഴിഞ്ഞ 14ന് രാവിലെ നിര്‍ത്തിയിട്ട കെ എല്‍ 60 എം 2257 നമ്പര്‍ ബൈക്ക് 15ന് വൈകുന്നേരം വരെ അവിടെയുണ്ടായിരുന്നതായി ഹരീഷ് പറയുന്നു. 16ന് രാവിലെയാണ് ബൈക്ക് കാണാതായ വിവരം അറിഞ്ഞത്.ജനറല്‍ ആശുപത്രിയിലെ സിസിടിവിക്ക് സമീപം തന്നെയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. എന്നാല്‍ മാസങ്ങളായി സിസിടിവ് പ്രവര്‍ത്തനരഹിതമാണ്. സിസിടിവി നന്നാക്കണമെന്ന് നിരവധി തവണ ഇലക്ട്രീഷ്യനായ ഹരീഷിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് അധികൃതര്‍ പറഞ്ഞു. ബൈക്ക് നഷ്ടപ്പെട്ടതിന് പിന്നാലെ ഉടന്‍ തന്നെ സിസിടിവി നന്നാക്കി.ഹരീഷിന്റെ പരാതിയില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍ പോലീസ് നഗരത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്.

Post a Comment

0 Comments