യൂത്ത് ലീഗ് ജാഥക്കിടയിലെ അക്രമം; അമ്പത് പേര്‍ക്കെതിരെ കേസ്

യൂത്ത് ലീഗ് ജാഥക്കിടയിലെ അക്രമം; അമ്പത് പേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: പൗരത്വബില്ലിനെതിരെ കാഞ്ഞങ്ങാട്ട് മുസ്ലിം യൂത്ത്‌ലീഗ് നടത്തിയ ജാഥക്കിടയിലുണ്ടായ  അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്  പോലീസ് കേസെടുത്തു.മുസ്ലിംലീഗ്-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. വെള്ളിയാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട്ട് നടന്ന ജാഥക്കിടെയാണ്  സംഘര്‍ഷമുണ്ടായത്. പൗരത്വ നിയമ ഭേദഗത ക്കെതിരെ ഹിന്ദുസ്ഥാന്‍ ഹമാര എന്ന സന്ദേശമുയര്‍ത്തിയാണ്   യൂത്ത് ലീഗ്  ജാഥ സംഘടിപ്പിച്ചത്. ജാഥ പുതിയ കോട്ടയില്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ബി ജെ പി ഓഫീസ് സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്ന് കരുതി ജാഥ  ആ ഭാഗത്തേക്ക് നീങ്ങുന്നത് പോലീസ് തടയുകയായിരുന്നു. ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടക്കുകയും സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ  പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും  പ്രയോഗിക്കുകയും ചെയ്തു. ഇതിനിടയില്‍ ചിതറിയോടിയ ചിലര്‍  പോലീസിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.

Post a Comment

0 Comments