
കാസര്‍കോട്: കാസര്‍കോട്ടെ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ചെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനെട്ടുകാരിയുടെ പരാതിയില്‍ മലപ്പുറം പെരിന്തല്‍മണ്ണയിലെ നിസാ(28)മിനെതിരെയാണ് കേസ്.നിസാം നാല് ദിവസത്തോളം മംഗളൂരുവിലും മറ്റു വിവിധ സ്ഥലങ്ങളിലും കൊണ്ടുപോയി മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
മിസ്ഡ് കോളിലൂടെയാണ് നിസാമും പെണ്‍കുട്ടിയും പരിചയത്തിലായത്. പിന്നീട് ഇത് അടുത്ത ബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെയാണ് മംഗളൂരുവിലും മറ്റും പോയത്. ഇതേ പെണ്‍കുട്ടിയുടെ പരാതിയില്‍ ഒരുവര്‍ഷം മുമ്പ് മറ്റു രണ്ട് പേര്‍ക്കെതിരെ പീഡനത്തിന് പോലീസ് കേസെടുത്തിരുന്നു.
0 Comments