മംഗളൂരു വെടിവെപ്പ്; കേരളകര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനനിയന്ത്രണം തുടരുന്നു

മംഗളൂരു വെടിവെപ്പ്; കേരളകര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനനിയന്ത്രണം തുടരുന്നു


കാസര്‍കോട്; പൗരത്വബില്ലിനെതിരായ സമരത്തിനിടെ മംഗളൂരുവിലുണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ പോലീസിന്റെ വാഹനപരിശോധന തുടരുന്നു. കേരളത്തില്‍ നിന്നും മംഗളൂരുവിലേക്ക് പോകുന്ന സ്വകാര്യവാഹനങ്ങള്‍ ഇന്നലെയും തലപ്പാടി ടോള്‍ ഗേറ്റിന് സമീപം തടഞ്ഞ് പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിട്ടത്. സംശയം തോന്നുന്ന വാഹനങ്ങളെ കടത്തിവിടുന്നുമില്ല.മംഗളൂരുവില്‍ കര്‍ഫ്യൂ ഇന്ന് രാത്രിവരെ നീണ്ടുനില്‍ക്കുന്നതിനാല്‍ ഇതവസാനിക്കുന്നതുവരെ പരിശോധനയും കര്‍ശനമായി തുടരും. എല്ലാ സ്ഥലങ്ങളില്‍ നിന്നും നഗരത്തിലേക്കുള്ള പ്രവേശനം പോലീസ് നിയന്ത്രണത്തിലാണ്. അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രമാണ് ആളുകളെ കടത്തിവിടുന്നത്. ഉള്ളാള്‍, തൊക്കോട്ട്, കൊട്ടേക്കര്‍, തലപ്പാടി എന്നിവിടങ്ങളിലെ കടകള്‍ അടച്ചുപൂട്ടി. വീടുകളില്‍ നിന്ന് ഇറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ബൈക്കുകളിലെത്തിയവരെ പോലീസ് വിരട്ടിയോടിക്കുകയും ചെയ്തു.ആശുപത്രി, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ പോലും നിയന്ത്രണവിധേയമായാണ് കടത്തിവിടുന്നത്.

Post a Comment

0 Comments