LATEST UPDATES

6/recent/ticker-posts

സ്ഥലവും റോഡും കയ്യേറി സ്വകാര്യവ്യക്തി മതില്‍കെട്ടിയതായി പരാതി


കാഞ്ഞങ്ങാട്; സര്‍ക്കാര്‍ പതിച്ചുനല്‍കിയ മൂന്നുസെന്റ് സ്ഥലവും റോഡും സ്വകാര്യവ്യക്തി കയ്യേറി മതില്‍ നിര്‍മിച്ചതായി പരാതി. പെരിയ ചെര്‍ക്കാപ്പാറ കോളനിയിലെ രാരപ്പനടുക്കം അബ്ദുള്‍ റഹ്മാനാണ് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയത്. ചെര്‍ക്കാപ്പാറയിലെ മൂന്ന് സെന്റ് സ്ഥലത്താണ് സ്വകാര്യവ്യക്തി കയ്യേറ്റം നടത്തിയതെന്ന് അബ്ദുള്‍ റഹ്മാന്റെ പരാതിയില്‍ പറയുന്നു. താലൂക്ക് തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും ഇതുസംബന്ധിച്ച് അബ്ദുള്‍ റഹ്മാന്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. ജില്ലാ കലക്ടര്‍ ഈ പ്രശ്‌നത്തില്‍ നേരിട്ട് അന്വേഷണം നടത്തി സ്‌കെച്ചില്‍ കാണിച്ചിരിക്കുന്ന റോഡും സ്ഥലവും സര്‍വേകല്ല് സ്ഥാപിച്ച് നിയമപരമായ നടപടിക്രമങ്ങള്‍ക്ക് കീഴിലാക്കണമെന്നും ഇപ്പോള്‍ താമസം തുടങ്ങിയ പത്തുപേര്‍ക്ക് നോട്ടീസ് നല്‍കി റോഡിന്റെ ദിശയും അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്തിന്റെ സ്ഥാനവും നിര്‍ണ്ണയിച്ച് നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments