ജാര്‍ഖണ്ഡ് ആര്‍ക്കൊപ്പം? വിധിനിര്‍ണ്ണയം ഇന്ന്

LATEST UPDATES

6/recent/ticker-posts

ജാര്‍ഖണ്ഡ് ആര്‍ക്കൊപ്പം? വിധിനിര്‍ണ്ണയം ഇന്ന്

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായി 81 ജാര്‍ഖണ്ഡ് നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച അറിയാം.

കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, (രാഷ്ട്രീയ ജനതാദള്‍) എന്നിവയുടെ സഖ്യം ഏറ്റവും വലിയ ഒറ്റ സഖ്യമായി ഉയര്‍ന്നുവരാമെന്നും നിയമസഭയില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

24 ജില്ലാ ആസ്ഥാനങ്ങളിലും രാവിലെ 8 ന് വോട്ടെണ്ണല്‍ ആരംഭിക്കും. ചത്രയില്‍ ആണ് ഏറ്റവും കൂടുതല്‍ 28 റൗണ്ടുകള്‍ ഉണ്ടാവും; ചന്ദന്‍ക്യാരി, ടോര്‍പ എന്നിവിടങ്ങളില്‍ രണ്ടു റൗണ്ടുകള്‍ വീതമേ ഉണ്ടാവൂ. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ഫലം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതീക്ഷിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ജാര്‍ഖണ്ഡില്‍ ആകെ 2.26 കോടി വോട്ടര്‍മാരുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള വോട്ടര്‍മാര്‍ ഉപയോഗിക്കുന്ന പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 29,464 ആണ്. ഈ സംഖ്യ 2014 നെ അപേക്ഷിച്ച് 19 ശതമാനം കൂടുതലാണ്.

Post a Comment

0 Comments