അപകടത്തില്‍ മരിച്ച യുവ സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

അപകടത്തില്‍ മരിച്ച യുവ സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും



കാഞ്ഞങ്ങാടിനടുത്തുള്ള മഡിയനിലെ പൂച്ചക്കാടന്‍ നാരായണന്റെയും ലീലയുടെയും മകനും ഡല്‍ഹിയില്‍ കരസേന ഉദ്യോഗസ്ഥനുമായ പി നിധിന്‍ (28) ആണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഡല്‍ഹി സോണിയപേട്ട് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. എട്ടുവര്‍ഷമായി കരസേനയില്‍ മെഡിക്കല്‍ വിഭാഗത്തില്‍ ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന നിധിന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് അപകടവിവരം വീട്ടുകാരെ അറിയിച്ചത്. ബന്ധുക്കള്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഭൗതികശരീരം തിങ്കളാഴ്ച നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. സഹോദരി അശ്വതി (വിദ്യാര്‍ഥിനി). കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയ നിധിന്‍ ഒക്ടോബര്‍ രണ്ടിനാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഡല്‍ഹിയിലേക്ക് പോയത്. അമ്പലത്തറ കുമ്പളയിലാണിപ്പോള്‍ നിധിന്‍ പുതിയ വീട് വച്ച് താമസിക്കുന്നത്. യുവസൈനികന്റെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി.

Post a Comment

0 Comments