ബദിയടുക്ക; ജോലികഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു. പെര്‍ള ബജകുഡ്‌ലുവിലെ പരമേശ്വര നായക് (59) ആണ് മരിച്ചത്. കൂലിതൊഴിലാളിയായ പരമേശ്വര നായക് തിങ്കളാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട പരമേശ്വര നായക് കുഴഞ്ഞു വീഴുകയാണുണ്ടായത്. ഉടന്‍ തന്നെ പെര്‍ളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്‍. സഹോദരങ്ങള്‍: വസന്തി, മീനാക്ഷി.
0 Comments