പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തു വര്‍ഷം കഠിന തടവ്

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തു വര്‍ഷം കഠിന തടവ്


കാസര്‍കോട് : പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി പത്തു വര്‍ഷം കഠിനതടവും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മടിക്കൈ കോതോട്ടുപാറയിലെ അനിഷ്‌കുമാറിനെ (33)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവനുഭവിക്കാനും കോടതി വിധിച്ചു.
2013 ഡിസംബര്‍ മുതല്‍ 2014 ജനുവരി വരെയുള്ള മാസങ്ങളില്‍ കോതോട്ടുപാറയിലെ ആളൊഴിഞ്ഞ വീട്ടിലും പ്രതിയുടെ വീട്ടിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനീഷ്‌കുമാര്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.

കാസര്‍കോട് എസ് എം എസ് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായക്കാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

Post a Comment

0 Comments