
കാഞ്ഞങ്ങാട്: ജെസിഐ കാഞ്ഞങ്ങാടിന്റെ 2020 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ വെച്ച് ജെസിഐ മുൻ ദേശീയ പ്രസിഡൻറ് അഡ്വ.വാമൻ കുമാർ ഉദ്ഘാടനം ചെയ്തു .
ഇ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജെസിഐ കാഞ്ഞങ്ങാടിൻെറ 40 ആമത് പ്രസിഡണ്ടായി
പി .സത്യൻ സ്ഥാനമേറ്റു. ജെസിഐ മേഖല പ്രസിഡണ്ട് വിപി, നിതീഷ് വിശിഷ്ടാതിഥിയായി.
ജെസിഐ മുൻ മേഖലാ പ്രസിഡൻറ് പ്രസിഡണ്ട് കെ.വി.സതീശൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ വൈസ് പ്രസിഡണ്ട് ഉമറുൽ ഫാറൂഖ് ചടങ്ങിൽ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം ഡയറക്ടർ പി .രാജേഷ് സ്വാഗതവും, സെക്രട്ടറി ഡോ.നിതാന്ത് നന്ദിയും പറഞ്ഞു.
ചടങ്ങിൽ കാഞ്ഞങ്ങാട് മുൻ പ്രസിഡൻറ്മാരെയും, കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം നടത്തിയ ജെസി അംഗങ്ങളെയും ആദരിച്ചു.
മികച്ച സേവനത്തിന് സിറ്റി ചാനൽ റിപ്പോർട്ടർ ദിനേശൻ താനത്തിനെയും, ഫോട്ടോഗ്രാഫർ യു. ജയേഷിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു
പുതിയ ഭാരവാഹികൾ :
സത്യൻ പി (പ്രസിഡന്റ്)
ഡോ. നിതാന്ത് ( സെക്രട്ടറി)
മധുസൂദനൻ ബി( ട്രഷറർ ),
വിജയകുമാർ, രതീഷ് വി, ശ്രീജിത്ത് രാജ് , ദിനേശൻ കേ.വി ( വൈസ് പ്രസിഡന്റുമാർ)
ബാബുരാജ് ടീ ( ജോയിന്റ് സെക്രട്ടറി),
രാജേന്ദ്രൻ. കെ , സുനിൽകുമാർ, ഡോ. രാഹുൽ., നിതീഷ്.കെ ( ഡയറക്ടർമാർ)
0 Comments