വെള്ളിയാഴ്‌ച, ഡിസംബർ 27, 2019


കാഞ്ഞങ്ങാട്:സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സബ് കമ്മിറ്റി ആയ ദൃശ്യവിസ്മയ കമ്മിറ്റി ഒരു പുതിയ മാതൃക രചിക്കുകയാണ്. കേരളം സ്കൂൾ കലോത്സവത്തെ സഹായിച്ച എല്ലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നന്ദി രേഖപ്പെടുത്തികൊണ്ട് ഉപഹാരങ്ങൾ സമർപ്പിക്കുന്ന പുതിയ മാതൃക. കാഞ്ഞങ്ങാട്ടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മെയിൻ ബ്രാഞ്ചിന് മാനേജർ ജിനരാജിന് ദൃശ്യവിസ്മയ കമ്മിറ്റിയുടെ പുനർജനി വേദി 1957 എന്ന കലോത്സവ സ്മരണ ആലേഖനം ചെയ്ത ഉപഹാരം നൽകി. കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ടി കെ നാരായണനും, പ്രസിഡന്റ് ഇ വി ജയകൃഷ്ണനും ചേർന്നാണ് ഉപഹാരം നൽകിയത്. ചടങ്ങിൽ ദൃശ്യവിസ്മയ കമ്മിറ്റി കൺവീനറും എഴുത്തുകാരനുമായ സുകുമാരൻ പെരിയച്ചൂർ അധ്യക്ഷത വഹിച്ചു, പി എം അബ്ദുൽ നാസർ, സച്ചിൻ ആര്ക്കിടെക്ട്,എൻ സുഹറ, നന്ദകിഷോർ എസ്, എന്നിവർ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ