ചിത്താരി: ബേക്കൽ ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഹിമായത്തുൽ ഇസ്ലാം എ.യു.പി സ്കൂളിൽ സംഘടിപ്പിച്ച ദിദ്വിന സഹവാസ ക്യാമ്പിൽ പങ്കെടുത്ത ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മുസ്ലിം കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സ്നേഹ സമ്മാനം നൽകി. സമാപന ചടങ്ങിൽ വെച്ച് ബേക്കൽ എ.ഇ.ഒ ശ്രീധരൻ മാസ്റ്റർ വിതരണോൽഘാടനം നിർവ്വഹിച്ചു.
എസ്.എസ്.കെ സംസ്ഥാന കൺസൾട്ടന്റ് ഡോ: പി.കെ ജയരാജൻ മാസ്റ്റർ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സീമ ടീച്ചർ ക്യാമ്പ് അവലോകനം നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ പി.പി ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. സജീവൻ മാസ്റ്റർ, സി.എം.അഷ്റഫ്, ആബിദ ടീച്ചർ, ഹസീന ടീച്ചർ, സി.കെ.കുഞ്ഞബ്ദുല്ല, സി.എം.ഹൈദർ, മജീദ് മീത്തൽ, ബോംബെ അഷ്റഫ്, പി.ബി.ഷബീർ, നാസർ കക്കൂത്തിൽ, മീത്തൽ മുസ്ഥഫ, മുർഷിദ് തുടങ്ങിയവർ സംബന്ധിച്ചു.
എല്ലാ വർഷവും നടത്താറുള്ള ഇത്തരം ക്യാമ്പിൽ, ഇതാദ്യമായി പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം നൽകിയതിൽ ബി.ആർ.സി. കോർഡിനേറ്റർ ശ്രീകല ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. മുസ്ലിം കൾച്ചറൽ സെന്റർ ഭാരവാഹികളായ മഷൂദ്, റസാഖ്, സജാസലി,താഹിർ, മിക്ദാദ്, ഷക്കീൽ, റാസി, സിയാദ് തുടങ്ങിയവർ സമ്മാന വിതരണത്തിന് നേതൃത്വം നൽകി.
0 Comments