LATEST UPDATES

6/recent/ticker-posts

രാവണീശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വന്ന ഗവ.പോളിടെക്നിക് കോളേജ് എൻ.എസ്.എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പ് 'നെല്ലിക്ക' സമാപിച്ചു


രാവണീശ്വരം: രാവണീശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വന്ന ഗവ.പോളിടെക്നിക് കോളേജ് എൻ.എസ്.എസ് വളണ്ടിയർമാരുടെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് 'നെല്ലിക്ക' സമാപിച്ചു. ക്യാമ്പ് രാവണീശ്വരം ഗ്രാമത്തിന് നവ്യാനുഭവമായി. രാവണീശ്വരം സ്കൂളിന്റെ ചുറ്റുമതിൽ നവീകരണം, ലാബ് നവീകരണം,  പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികൾ എന്നീ പ്രൊജക്ട് വർക്കുകൾ നടത്തി. അടക്കളതോട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം, വ്യക്തിത്വ വികസന ക്ലാസ്സുകൾ എന്നിവയും നടന്നു. ഒരോ ദിവസവും നാട്ടിലെ കലാ- സാംസ്കാരിക സമിതികൾ നേതൃത്വം നൽകിയ വനിത പൂരക്കളി, ഗോത്രപ്പെരുമ രാവണീശ്വരത്തിന്റെ മംഗലംകളി,   അഴീക്കോടൻ രാവണീശ്വരത്തിന്റെ അലാമിക്കളി, നാടൻ പാട്ടുകൾ എന്നിവയും അരങ്ങേറിയത് ക്യാമ്പിന് പുത്തൻ ഉണർവേകി. സമാപന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി ഉദ്ഘാടനം ചെയ്തു. എ. പവിത്രൻ മാസ്റ്റർ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ പി.ഏ. ശകുന്തള എൻ.എസ്.എസ് വളണ്ടിയർമാരുടെ സർഗ്ഗസൃഷ്ടിയായ ബഹുഭാഷാ മാഗസിൻ  'നിറക്കൂട്ട്'  പ്രകാശനം ചെയ്തു.എം. ബാലകൃഷണൻ    രാവണിശ്വരം ഗവ.സ്കൂൾ പി.ടി.എ പ്രസിഡണ്ടും സംഘാടക സമിതി വർക്കിംഗ് ചെയർമാൻ മായ കെ.ശശി, കെ.അനുരാജ്  പത്മ പവിത്രൻ, എം.കെ.രവീന്ദ്രൻ സംസാരിച്ചു. ഗോവർദ്ധന  കയർത്തായവളണ്ടിയർ സെക്രട്ടറി ടി.കെ ദൃശ്യ നന്ദിയും പറഞ്ഞു.

Post a Comment

0 Comments