കാഞ്ഞങ്ങാട് : അതിഞ്ഞാൽ അരയാൽ ബ്രദേഴ്‌സ് ആഥിതേയമരുളി അതിഞ്ഞാൽ തെക്കേപ്പുറം ഡോ. മൻസൂർ ഗ്രൗണ്ടിൽ പൂച്ചക്കാടൻ അന്തുമാൻ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന് വരുന്ന പ്രഥമ അരയാൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ രണ്ടാം റൗണ്ടിൽ ഇന്നലെ ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോടും നെക്സ്‌ടൽ ഷൂട്ടേഴ്‌സ് പടന്നയും തമ്മിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകളോടെ ഷൂട്ടേഴ്‌സ് പടന്ന സെമിഫൈനലിലേക്ക് പ്രവേശിച്ചു.
ഷൂട്ടേഴ്‌സ് പടന്നക്ക് വേണ്ടി മുന്നേറ്റ നിരയിലെ ആഫ്രിക്കൻ കരുത്തരായ ലൈബീരിയക്കാരൻ സ്‌നൈഡറും ഘാനക്കാരൻ ഇമയുമാണ് ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോടിന്റെ ഗോൾവലയത്തെ ഭേദിച്ച് രണ്ട് ഗോളുകൾ നേടിയത്.
പോരാട്ടത്തിലുടനീളം കരുത്തുറ്റ പ്രകടനം കാഴ്ച വെച്ച ഷൂട്ടേഴ്‌സിന്റെ ലൈബീരിയൻ താരം സ്‌നൈഡറെയാണ് കളിയിലെ കേമനായി തെരഞ്ഞെടുത്തത്.
കളിയിലെ മികച്ച താരത്തിനുള്ള ട്രോഫി ഹോസ്‌ദുർഗ് സബ് ഇൻസ്‌പെക്ടർ സ്‌നൈഡറിന് കൈമാറി.
അരയാൽ സെവൻസിലെ രണ്ടാം റൗണ്ടിലെ അടുത്ത പോരാട്ടത്തിൽ സ്‌പോടിംഗ് എമിറേറ്റ്‌സ് മൂന്നാം മൈൽ മൊഗ്രാൽ ബ്രദേഴ്‌സ് മൊഗ്രാലിനെ നേരിടും
എംബി മൂസാ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിയും പാലാട്ട് കുഞ്ഞഹ്‌മദ് ഹാജി ഒരുലക്ഷം രൂപ കാഷ് പ്രൈസും പാലക്കി മൊയ്‌തു ഹാജി റണ്ണേഴ്‌സ് ട്രോഫിയുമാണ് ജേതാക്കളെയും റണ്ണേഴ്‌സിനെയും അരയാൽ സെവൻസിൽ കാത്തിരിക്കുന്നത്
0 Comments