ഫുട്‌ബോൾ താരം ധൻരാജിന്റെ വേർപാട്;അരയാൽ സെവൻസിൽ ഇന്ന് മത്സരമില്ല

LATEST UPDATES

6/recent/ticker-posts

ഫുട്‌ബോൾ താരം ധൻരാജിന്റെ വേർപാട്;അരയാൽ സെവൻസിൽ ഇന്ന് മത്സരമില്ല


കാഞ്ഞങ്ങാട് : മുൻ സന്തോഷ് ട്രോഫി താരവും നിലവിൽ അഭിലാഷ് എഫ്‌സി പാലക്കാടിന്റെ പ്രതിരോധ ഭടനുമായ ധൻരാജിന്റെ ആകസ്‌മികമായ വേർപാടിനെ തുടർന്ന് എംഎഫ്എ അംഗീകൃത അരയാൽ സെവൻസ് ടൂർണമെന്റിൽ ഇന്ന് മത്സരം ഉണ്ടായിരിക്കുന്നതല്ല.

ഇന്ന് നടക്കേണ്ടിയിരുന്ന സ്‌പോടിംഗ് ഇമാറാത്ത് മൂന്നാംമൈലും മൊഗ്രാൽ ബ്രദേഴ്‌സ് മൊഗ്രാലും തമ്മിലുള്ള മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരം നാളെ അരങ്ങേറും.

ദീർഘകാലം ഈസ്റ്റ് ബംഗാളിനും മോഹൻബഗാനും വേണ്ടി ബൂട്ടണിഞ്ഞ രാധാകൃഷ്ണൻ ധൻരാജിന്  പെരിന്തൽമണ്ണ യിൽ വെച്ച് നടക്കുന്ന കാദറലി ഫുട്‌ബോൾ ടൂർണമെന്റിലെ കളിക്കിടെ കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നു.

പ്രതിരോധ നിരയിൽ കരുത്തുറ്റ താരമായി കളിക്കളത്തിൽ നിറഞ്ഞ് നിന്നിരുന്ന ഫുട്‌ബോൾ താരം ധൻരാജിന്റെ പെടുന്നനെയുള്ള വേർപാടിൽ ആഗധാമായ ദുഖം അരയാൽ സെവൻസ് ഭാരവാഹികൾ അറിയിക്കുകയും ചെയ്‌തു.

Post a Comment

0 Comments