സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് തകര്‍ത്ത നിലയില്‍
Monday, December 30, 2019
കാഞ്ഞങ്ങാട്; നീലേശ്വരത്തിനടുത്ത തൈക്കടപ്പുറത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് തകര്‍ത്ത നിലയില്‍ കണ്ടെത്തി. സി പി എം തൈക്കടപ്പുറം നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയും കടിഞ്ഞിമൂല അഗ്രികള്‍ച്ചറല്‍ സൊസൈറ്റി ജീവനക്കാരനുമായ തൈക്കടപ്പുറം പാലിച്ചോനിലെ സുനില്‍ അമ്പാടിയുടെ ആക്ടീവ സ്‌കൂട്ടര്‍ ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ത്തത്. തൈക്കടപ്പുറം അഴിത്തല ആലിങ്കല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നടന്ന ഗാനമേളക്കെത്തിയ സുനില്‍ സ്‌കൂട്ടര്‍ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു. പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയതോടെയാണ് ബൈക്ക് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ബൈക്കിന്റെ രണ്ട് ടയറുകളുടെയും കാറ്റ് അഴിച്ചു വിട്ട നിലയിലായിരുന്നു. സീറ്റുകള്‍ കുത്തികീറുകയും മറ്റ് ഭാഗങ്ങളില്‍ കേടുപാട് വരുത്തുകയും ചെയ്തു. ബൈക്കിന്റെ കണ്ണാടികള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സി പി എം നീലേശ്വരം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി പി മുഹമ്മദ് റാഫിയുടെ പരാതിയില്‍ നീലേശ്വരംേപൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
0 Comments