LATEST UPDATES

6/recent/ticker-posts

അരയാൽ സെവൻസ്; ആദ്യ സെമിഫൈനൽ ഇന്ന്; സ്‌പോടിംഗ് മൂന്നാം മൈൽ ഷൂട്ടേഴ്‌സ് പടന്നയുമായി നേരിടും


കാഞ്ഞങ്ങാട് : അതിഞ്ഞാൽ അരയാൽ ബ്രദേഴ്‌സ് ആഥിതേയമരുളി തെക്കേപ്പുറം ഡോ.മൻസൂർ ഗ്രൗണ്ടിൽ അരങ്ങേറുന്ന എംഎഫ്എ അംഗീകൃത പ്രഥമ അരയാൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ സ്‌പോടിംഗ് എമിറേറ്റ്‌സ് മൂന്നാംമൈൽ നെക്‌സടൽ ഷൂട്ടേഴ്‌സ് പടന്നയെ നേരിടും.


ഇന്നലെ രണ്ടാം റൗണ്ടിലെ അവസാന ക്വോർട്ടർ ഫൈനൽ മത്സരത്തിൽ എഫ്‌സി പള്ളിക്കര രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഫാൽക്കൺ കളനാടിനെ മുട്ട് കുത്തിച്ചു.


ഫാൽക്കൺ കളനാടിന്റെ മുന്നേറ്റ നിര ആക്രമണ ഫുട്‌ബോളിന്റെ വസന്തം അഴിച്ച് വിട്ടപ്പോൾ
പ്രതിരോധ നിരയിലെ വിള്ളൽ മുതലെടുത്ത് എഫ്‌സി പള്ളിക്കര നാല് ഗോളുകളാണ് ഫാൽക്കൺ കളനാടിന്റെ ഗോൾവലയത്തിലേക്ക് അടിച്ച് കയറ്റിയത്. 

വാശിയേറിയ പോരാട്ടത്തിൽ എഫ്‌സി യുടെ ഗോൾവലയം ചലിപ്പിക്കാനുള്ള പല അവസരങ്ങളും കളഞ്ഞ് കുളിച്ച ഫൽക്കൺ കളനാടിന് മറുപടിയായി രണ്ട് ഗോളുകൾ മാത്രമെ നേടാനായുള്ളൂ.


എഫ്‌സി പള്ളിക്കലയുടെ മുന്നേറ്റ നിരയിലെ താരമായ സമ്പത്ത് കളിയിലെ കേമനായി. മികച്ച കളിക്കാരനുള്ള ട്രോഫി പൊതുപ്രവർത്തകനും കായിക സംഘാടകനുമായ ശിഹാബ് കൊത്തിക്കാൽ കൈമാറി.

അരയാൽ സെവൻസിൽ
ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനൽ പോരാട്ടത്തിൽ ഷൂട്ടേഴ്‌സ് പടന്നയുടെ കുപ്പായമണിഞ്ഞ് ഐവറികോസ്റ്റ് താരം ആദംസും, കണ്ണൂർ യൂണിവേഴ്‌സിറ്റി താരം ഇസ്സുദ്ദീനും,കെഎസ്‌ഇബി താരം റാസിയും, ലൈബീരിയക്കാരൻ സ്‌നൈഡറും , ടാംഗോയും തുടങ്ങിയവർ മൈതാനത്തിലിറങ്ങുമ്പോൾ മറുഭാഗത്ത് സ്‌പോടിംഗ് ഇമാറാത്തിന് വേണ്ടി ലൈബീരിയക്കാരൻ എമേഗയും, പോലീസ് താരം ഷൈൻദ്രാജും, സന്തോഷ് ട്രോഫി താരം വരുൺദാസും, കണ്ണൂർ യൂണിവേഴ്‌സിറ്റി താരം നവീനും തുടങ്ങിയവർ മൈതാനത്ത് ബൂട്ടണിഞ്ഞിറങ്ങും.


എംബി മൂസാ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിയും ഒരുലക്ഷം രുപ കാഷ്പ്രൈസും,പാലക്കി മൊയ്‌തു ഹാജി റണ്ണേഴ്സ് ട്രോഫിയുമാണ്
അരയാൽ സെവൻസിലെ ജേതാക്കളെ കാത്തിരിക്കുന്നത്.

Post a Comment

0 Comments