LATEST UPDATES

6/recent/ticker-posts

പൗരത്വ നിയമ ഭേദഗതി: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സർവകക്ഷി യോഗം 6ന്



കാഞ്ഞങ്ങാട്:പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവക്കെതിരെ രാജ്യമാകെ നടന്നു വരുന്ന വിധത്തിൽ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും പരിപൂർണ്ണ പങ്കാളിത്തത്തോടെ നൈരന്തര്യമുള്ള പ്രചാരണ പ്രക്ഷോഭ പരിപാടികൾ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച്‌ ആവിഷ്കരിക്കുന്നതിനെക്കുറിച്ച്‌  കൂടിയാലോചിക്കാൻ പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തിട്ടുള്ള എല്ലാ രാഷ്ട്രീയ സാമുദായിക സാമൂഹിക സംഘടനകളുടെയും യോഗം വിളിച്ച്  ചേർക്കാൻ പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാ അത് കമ്മിറ്റി യോഗം തീരുമാനിച്ചു.

ഈ മാസം 6ന് തിങ്കളാഴ്ച 4 മണിക്ക് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൌൺ ഹാളിലാണ് യോഗം. ബശീർ വെള്ളിക്കോത്ത്,സി കുഞ്ഞഹമ്മദ് ഹാജി പാലക്കി,ഒൺ ഫോർ അബ്ദുൾ റഹ്മാൻ,മുബാറക് ഹസൈനാർ ഹാജി,എം മൊയ്‌ദു മൗലവി,ജാതിയിൽ ഹസൈനാർ,ബശീർ ആറങ്ങാടി,കെ യു ദാവൂദ് സംബന്ധിച്ചു.ബന്ധപ്പെട്ട മുഴുവൻ സംഘടനകളുടെയും ഉത്തരവാദപ്പെട്ട പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.


Post a Comment

0 Comments