
മധുര: മൂന്നംഗ കുടുംബത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മധുര ജില്ലയിലെ യമുന എക്‌സ്പ്രസ് വേയ്ക്ക് സമീപം കാറിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഭാര്യയെയും മകനെയും കൊലപ്പെടുത്തി ബിസിനസ്സുകാരനായ വ്യക്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്.
പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. ഗുരുതരമായ മുറിവേറ്റ അവസ്ഥയില്‍ കാറിനുള്ളില്‍ ഉണ്ടായിരുന്ന മകനെ പൊലീസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പൊലീസിന്റെ പട്രോളിംഗ് വാഹനമാണ് കാര്‍ കണ്ടെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍ വ്യക്തമാക്കി.
Attachments area
0 Comments