അതിഞ്ഞാൽ : ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങളുടെ മതനിരപേക്ഷകതയുടെ കടയ്‌ക്കൽ കത്തിവെച്ച് അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി പാർലമെന്റിന്റെ ഇരുസഭളിലും പാസ്സാക്കി എടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി യുടെ നേത്രത്വത്തിൽ അതിഞ്ഞാലിലെ പൗരാവലി പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ഇന്ന് വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം അതിഞ്ഞാലിൽ നിന്ന് ആരംഭിച്ച റാലി പുതിയകോട്ട ടിബി ജംഗ്ഷൻ ചുറ്റി തിരികെ അതിഞ്ഞാലിൽ തന്നെ സമാപിച്ച രൂപത്തിലാണ് പ്രതിഷേധ റാലി നടത്തിയത്.
പ്രതിഷേധ റാലിയിൽ അതിഞ്ഞാൽ ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി,സെക്രട്ടറി പിഎം ഫാറൂഖ് ഹാജി,വികെ അബ്ദുല്ല ഹാജി,ഖത്തീബ് മുജീബ് റഹ്‌മാൻ ദാരിമി, സദർമുഅല്ലിം അസീസ് മൗലവി, എംബി അഷ്‌റഫ്,ടി മുഹമ്മദ് അസ്‌ലം, പാലാട്ട് ഹുസൈൻ ഹാജി, കമ്മാരൻ,പി കണ്ണൻ,താനതിങ്കൽ കൃഷ്ണൻ, എം സുനിൽ, ചേരക്കാടത്ത് ഹമീദ്, പി അബ്ദുൽ കരീം,എം ഹമീദ് ഹാജി,പാറക്കാട്ട് മുഹമ്മദ് ഹാജി,വാഴവളപ്പിൽ കുഞ്ഞമ്പു,ബാലകൃഷ്ണൻ, അശോകൻ മാണിക്കോത്ത്, പിഎം ഫൈസൽ,റമീസ് മട്ടൻ, മുസ്‌തഫ തലശ്ശേരി, ജാഫർ കാഞ്ഞിരായിൽ, ഖാലിദ് അറബിക്കാടത്ത്,മട്ടൻ മൊയ്തീൻ കുഞ്ഞി, ഹസൈനാർ മൊലാർക്കാടത്ത്, പിഎം യൂനുസ്,റിയാസ് അമലടുക്കം തുടങ്ങി ആയിരങ്ങൾ പ്രതിഷേധ റാലിയിൽ പങ്ക് കൊണ്ടു.
റാലിയുടെ സമാപനത്തിൽ നടത്ത പ്രധിഷേധ യോഗത്തിൽ തെരുവത്ത് മുസഹാജിയുടെ അധ്യക്ഷത യിൽ ഖത്തീബ് മുജീബ് റഹ്‌മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി.പിഎം ഫാറൂഖ് ഹാജി സ്വാഗതവും ബി.മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.
0 Comments